അസ്യൂറ്റ് യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിനുമായി ഫുസ്താത് മർകസ് ഗാർഡൻ ധാരണയായി

 20-March-2022 @ 8:34:36 AM


ഇന്നലെ ദക്ഷിണ ഈജിപ്തിലെ അസ്യുത് യൂണിവേഴ്സിറ്റി സന്ദർശിച്ചു. വളരെ വിശാലമായ ക്യാമ്പസിൽ 9 കോളേജുകളും 3 ഇൻസ്റിറ്റ്യൂകളും ഉള്ള ഈ‌ യൂണിവേഴ്സിറ്റി 1957ലാണ് സ്ഥാപിക്കപ്പെട്ടത്. 45000 ലധികം വിദ്യാർഥികൾ ഉള്ള ഈജിപ്തിലെ ഏറ്റവും വലിയ സർവ്വകലാശാലകളിൽ ഒന്നാണിത്.
യൂണിവേഴ്സിറ്റി അധികൃതരുമായുള്ള കൂടിക്കാഴ്ചക്ക് പുറമെ, അസ്യുത് യൂണിവേഴ്സിറ്റിയുടെ പ്രധാന ആകർഷണമായ വിശാലമായ മെഡിക്കൽ കോളേജ്, അഗ്രികൾച്ചറൽ കോളേജ് എന്നിവയായിരുന്നു ഞങ്ങളുടെ പ്രധാന ഉദ്ദേശം. ആയിരത്തോളം വിദേശ വിദ്യാർഥികൾ ഉൾപ്പെടെ 3380 മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. 9 സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിലായി 4500 ബെഡുകളുള്ള അപ്പർ ഈജിപ്തിലെ തിരക്കേറിയ ആശുപത്രികൾ മെഡിക്കൽ കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പഠനം നടത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഈ ആശുപത്രികൾ വളരെയധികം ഗുണം ചെയ്യുമെന്ന് മനസിലാക്കുന്നു. 32 ഡിപ്പാർമെന്റുകളിലായി വിശാലമായ ക്ലാസ്സ്മുറികളും, ലാബുകളും ലൈബ്രറിയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒന്നിനൊന്നു മെച്ചമായി കാണപ്പെട്ടു.
യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. താരിഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഡോ. അഹ്‌മദ്‌ അൽമിൻശാവി എന്നിവരുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അസ്യുത് യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്നതിന് അവസരം ഒരുക്കുന്നതിൽ ഇരുവരും പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയുണ്ടായി. മർകസുമായി സഹകരിച്ച്‌, വിദ്യാർത്ഥി കൈമാറ്റം, അധ്യാപക കൈമാറ്റം ഉൾപ്പെടെ നിരവധി മേഖലകയിൽ യോജിച്ചു പ്രവർത്തിക്കുന്നതിന് ധാരണയായി. മർക്കസിനു കീഴിലുള്ള ഫുസ്താത് സെന്റർ ഫോർ ഓവർസീസ് എഡ്യൂക്കേഷൻ വഴിയാണ് ഈജിപ്ഷ്യൻ യൂണിവേഴ്സിറ്റികളിൽ പഠനത്തിന് അവസരം ഒരുങ്ങുന്നത്. മെഡിക്കൽ പഠനത്തിന് മധ്യേഷ്യൻ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ മികച്ച നിലവാരം പുലർത്തുന്ന ഇത്തരം ഈജിപ്ഷ്യൻ യൂണിവേഴ്സിറ്റികൾ വളരെ നല്ല ചോയ്സ് ആയിരിക്കും. താരതമ്യേന ജീവിത ചെലവ് കുറഞ്ഞ പ്രദേശമായതിനാൽ കുറഞ്ഞ ചിലവിൽ മെഡിക്കൽ പഠനം സാധ്യമാവുന്ന കേന്ദ്രങ്ങളുടെ കൂട്ടത്തിൽ അടുത്തു തന്നെ ഈജിപ്തും സ്ഥാനം പിടിക്കും എന്ന് പ്രതീക്ഷിക്കാം.


Have Questions? Call Us: +91 0495 2963484
It is an initiative ,whereby,the students are well trained to radiate the noble ideals of Islam across the world.