Home » MALAYALAM

MALAYALAM

അസ്സലാമു അലൈക്കും
മാന്യരെ,

മത ഭൗതിക വിദ്യകള്‍ സമന്വയിപ്പിച്ച്, പൂര്‍വ്വ കാല മാതൃകയില്‍ ശക്തമായ ഇസ്ലാമിക ജാഗരണവും നവോത്ഥാനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തില്‍ ഈ സഹസ്രാബ്ദത്തിന്‍റെ തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലെ പൂനൂര്‍ ആസ്ത്ഥാനമായി തുടങ്ങിയ സ്ഥാപനമാണ് പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. പ്രധാന കാമ്പസിലെ മദീനതുന്നൂര്‍ കോളേജ് ഓഫ് ഇസ്ലാമിക് സയന്‍സ്, മര്‍കസ് ഗാര്‍ഡന്‍ സകൂള്‍ ഓഫ് മാനേജ്മെന്‍റ്, ഗ്ലോബല്‍ സ്റ്റുഡന്‍റ്സ് വില്ലേജ്, സിവില്‍ സര്‍വ്വീസസ് എക്സാമിനേഷന്‍ കോച്ചിംങ് സെന്‍റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പുറമെ കാന്തപുരം, ഈങ്ങാപുഴ, ബുസ്താനാബാദ്, എകരൂല്‍, കാരന്തൂര്‍, കക്കിടിപ്പുറം, വാടാനപ്പള്ളി, കൊല്ലം, പരതക്കാട് തുടങ്ങിയ ഓഫ് കാംപസുകളിലും ബാംഗ്ലൂര്‍, കുടക്, ഇന്‍ഡോര്‍ തുടങ്ങിയ കേന്ദ്രങ്ങളിലുള്ള അഫിലിയേറ്റഡ് സ്ഥാപനങ്ങളിലുമായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിക്കുന്നു.
മദീനതുന്നൂര്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ നൂറാനി എന്ന പദം കൊണ്ടാണ് വിശേഷിപ്പിക്കാറുള്ളത്. നൂറാനികളുടെ സേവനവഴികളും അവരെത്തിപ്പെട്ട മേഖലകളും അറിയുമ്പോഴാണ് ഈ സ്ഥാപനത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുന്നതും അനുഭവിക്കുന്നതും. ഇന്ത്യയിലെ ഇരുപത്തിയഞ്ചിലധികം സംസ്ഥാനങ്ങളില്‍ ദീനി ദഅ്വത്തിന് ഇന്ന് നേതൃത്വം നല്‍കുന്നത് നൂറാനികളാണ്. ആസാം, പശ്ചിമബംഗാള്‍, മണിപ്പൂര്‍ തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് പള്ളികളും മദ്രസകളും സ്കൂളുകളും കോളേജുകളും നൂറാനികളുടെ കീഴില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഗുജറാത്ത്, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ദശക്കണക്കിന് സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും നടത്തിക്കൊണ്ടുവരികയും ചെയ്യുന്നു. څഅല്ലാഹ്چ എന്ന നാമം പോലും കേള്‍ക്കാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത അതീവ ദരിദ്രരായ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് അറിവും അന്നവും നല്‍കുന്നത് നൂറാനികളാണെന്നു പറയാം.
അത്യുന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഉന്നത ഉദ്യോഗങ്ങളും സ്ഥാനങ്ങളും കയ്യേറുന്നവരാണ് ലോകത്ത് ഇസ്ലാമിനെ കൂടുതല്‍ വഷളാക്കുന്നതും മോശമായി ചിത്രീകരിക്കുന്നതും. ഔദ്യോഗിക പദവികളെ ദുരുപയോഗം ചെയ്തും യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ചും ഇസ്ലാമിനെ പരമാവധി മലിനമാക്കുന്ന ഈ സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കെല്‍പുറ്റ ഒരു പണ്ഡിതനിര സമ്പൂര്‍ണ്ണ സജ്ജരായി മുഴുവന്‍ മേഖലകളിലും വരേണ്ടിയിരിക്കുന്നു. ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് മദീനത്തുന്നൂറില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നത്. ലോകപ്രശസ്ത യൂണിവേഴ്സിറ്റികളായ ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, പോര്‍ച്ചുഗല്‍, ഇസ്താംബൂള്‍ യൂണിവേഴ്സിറ്റികള്‍, ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റി, അലിഗഢ്, ജാമിഅ മില്ലിയ്യ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റി, ഐ.ഐ.ടി ഗാന്ധിനഗര്‍, ചെന്നൈ തുടങ്ങിയ അന്‍പതോളം അത്യുന്നത കലാലയങ്ങളില്‍ ബുരുദാനന്തര ബിരുദത്തിനും ഡോക്ടറല്‍ ബിരുദത്തിനും ദശക്കണക്കിന് നൂറാനിമാര്‍ പഠിച്ചുവരുന്നു. സൈക്കോളജി, സോഷ്യോളജി, മാനേജമെന്‍റ് സ്റ്റഡീസ്, പൊളിറ്റിക്സ് തുടങ്ങിയ ഇരുപതോളം ശാഖകളിലായാണ് ഈ പഠനങ്ങള്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ജേര്‍ണലുകളിലും കോണ്‍ഫറന്‍സുകളിലും നൂറാനിമാരുടെ പ്രബന്ധങ്ങളും ലേഖനങ്ങളും സുലഭമായി ഇന്ന് പ്രസിദ്ധീകരിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
പാശ്ചാത്യډാരാല്‍ മലീമസമാക്കപ്പെട്ട ഇസ്ലാമിനെ തനതായ രൂപത്തില്‍ അവതരിപ്പിക്കാന്‍ പര്യാപ്തമായ ഈ വിദ്യാര്‍ത്ഥികളെ നെയ്തെടുക്കുന്നതില്‍ ഞങ്ങളുടെ ലൈബ്രറിക്കും കുതുബ്ഖാനക്കും അനല്‍പമായ പങ്കുണ്ട്. ഇവിടെ ലഭ്യമായ വളരെ പരിമിതമായ പുസ്തകങ്ങള്‍ പകലന്തി ഭേദമന്യേ തപസ്സിരുന്ന് വായിച്ചു പഠിച്ചാണ് അവര്‍ ദീനീ വിജ്ഞാനങ്ങളും ഭൗതിക വിദ്യകളും കരകതമാക്കുന്നത്. പക്ഷെ, അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി ആഗോള തലത്തിലിറങ്ങുന്ന വിവിധങ്ങളായ പുസ്തകങ്ങളും കിതാബുകളും ഇനിയും ധാരാളമായി ലഭ്യമായാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ വരൂ. ഡോളറിലും യൂറോയിലും വിലയിടുന്ന ഇത്തരം പുസ്തകങ്ങളും മറ്റു മാഗസിനുകളും അവയോടനുബന്ധിച്ച് ലൈബ്രറി ആധുനികവല്‍കരിക്കാനും ഒരുകോടി രൂപയുടെ പദ്ധതിയാണ് ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വെക്കുന്നത്. വിശുദ്ധമായ ഈ മാസത്തില്‍ മറ്റേതു സ്വദഖകളെക്കാളും ഇതിനു പവിത്രതയുണ്ടെന്നുറപ്പാണ്. നമ്മില്‍ നിന്നും മരണപ്പെട്ടു പോയവരുടെ പേരില്‍ വഖ്ഫ് ചെയ്തോ അല്ലാതെയോ പുസ്തകങ്ങളും കിതാബുകളും വാങ്ങാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. നിങ്ങളില്‍ നിന്നും എല്ലാ വിധ സഹായങ്ങളും പരിശുദ്ധമാസത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
എന്ന്,
വിനയപൂര്‍വ്വം,
സഹകരണ പ്രതീക്ഷയോടെ,
ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി
ഡയറക്ടര്‍, മര്‍ക്കസ് ഗാര്‍ഡന്‍

director@markazgarden.org

Ph:9446 418830. 9020605792